കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തില്‍ വിവിധ മന്ദിരോദ്ഘാടനം നടന്നു
Posted on: 09 Sep 2015
വെള്ളറട: കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെയും മാവേലി സ്റ്റോറിന്റെയും രാജീവ്ഗാന്ധി സേവാകേന്ദ്രമന്ദിരത്തിന്റെയും ഉദ്ഘാടനം ടി.എന്‍.സീമ എം.പി. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി.ലൈല അധ്യക്ഷയായി. വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം ജില്ലാപ്പഞ്ചായത്തംഗം എന്‍.രതീന്ദ്രന്‍ നടത്തി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി, ജെ.ഷൈന്‍കുമാര്‍, ടി.വിനോദ്, കെ.എസ്.ശ്രീകല, എസ്.എസ്.വിനോദ്, എന്‍.സജിത, വൈ.എല്‍.സുഗതന്, ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.