അപേക്ഷ ക്ഷണിച്ചു
Posted on: 09 Sep 2015
നഗരൂര്‍: ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ എ.പ്ലസ് വാങ്ങിയ കുട്ടികള്‍ക്ക് ധനസഹായം നല്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. 12ന് വൈകീട്ട് 5ന് മുന്‍പ് അപേക്ഷകള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം.
സീറ്റൊഴിവ്
നഗരൂര്‍: ശ്രീശങ്കര വിദ്യാപീഠം കോളേജില്‍ ബി.എ. ഇംഗ്ലീഷ്, ബികോം-കോര്പ്പറേഷന്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എം.കോം ഫിനാന്‍സ്, എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്.
സ്വയംതൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കിളിമാനൂര്‍: 'ശരണ്യ' തൊഴില്‍പദ്ധതി പ്രകാരം സ്വയംതൊഴില്‍ തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് ചേര്‍ത്തിട്ടുള്ള വിധവകള്‍, നിയമാനുസൃതം വിവാഹമോചനം നേടിയവര്‍, ഭര്ത്താവുപേക്ഷിക്കുകയോ, ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, മുപ്പത് വയസ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായുള്ളതാണ് പദ്ധതി.