ചീരകൃഷിയുടെ വിളവെടുപ്പുമായി തെങ്ങുംകോട് യു.പി.എസ്സിലെ സീഡ് ക്ലബ്‌

Posted on: 09 Sep 2015



കല്ലറ: തെങ്ങുംകോട് യു.പി.എസ്സിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ചീരകൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഹെഡ്മിസ്ട്രസ് ചന്ദ്രികാഭായി നിര്‍വഹിച്ചു. കൃഷിയോട് അനുബന്ധിച്ച് 50ല്‍പ്പരം ഗ്രോബാഗുകളില്‍ നാടന്‍ ചീരവര്‍ഗങ്ങളായ കുപ്പച്ചീര, പരിപ്പ് ചീര, ചുവന്ന ചീര എന്നിവയാണ് കൃഷി ചെയ്തത്. തുടര്‍ന്ന് ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സെമിനാറും നടത്തി. പി.ടി.എ. പ്രസിഡന്റ് ഗോപന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ യു.സനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram