വ്യാജച്ചാരായം കൈവശംെവച്ച പ്രതിക്ക് തടവും പിഴയും
Posted on: 09 Sep 2015
തിരുവനന്തപുരം: വ്യാജച്ചാരായം കൈവശംെവച്ച കേസിലെ ഒന്നാംപ്രതി കഴക്കൂട്ടം കിഴക്കുംകര കീഴേവിള വീട്ടില്‍ ഹര്‍ഷകുമാറിനെ കോടതി മൂന്നുവര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. കേസിലെ രണ്ടാംപ്രതി ബൈജു ഇപ്പോഴും ഒളിവിലാണ്.
പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ടോമി വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ വീട്ടില്‍ നിന്നും വാഹനത്തില്നിന്നുമായി 55 ലിറ്റര്‍ ചാരായം കഴക്കൂട്ടം എക്സൈസ് സര്‍ക്കിള്‍ പിടിച്ചെടുത്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കുമാരപുരം സുരേഷ് ഹാജരായി.