സ്വയം സഹായസംഘം വാര്‍ഷികം ആഘോഷിച്ചു
Posted on: 09 Sep 2015
നെയ്യാറ്റിന്‍കര: കാമരാജ് ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ നെല്ലിമൂട്ടിലെ ഐശ്വര്യ സ്ത്രീസ്വയം സഹായസംഘവും ദര്‍ശന പുരുഷ സ്വയം സഹായസംഘവും വാര്‍ഷികം ആഘോഷിച്ചു. ഫൗണ്ടേഷന് ദേശീയ ചെയര്മാന് ഡോ. എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ടി. സദാനന്ദന് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം വി. രാജേന്ദ്രന്, വി. സുധാകരന്, സി. ലളിത, നെല്ലിമൂട് പ്രഭാകരന്, മംഗലത്തുകോണം സദാനന്ദന്, ജി. ബാബു, വി. രത്നരാജ്, സി. ഗോപിനാഥന്, എ. ലളിത എന്നിവര്‍ പ്രസംഗിച്ചു.