അധ്യാപകദിനത്തില്‍ ആദരിച്ചു

Posted on: 09 Sep 2015



നെയ്യാറ്റിന്‍കര: അധ്യാപകദിനത്തില്‍ അഖില ഭാരത അയ്യപ്പ സേവാസംഘം വിശ്വഭാരതി പബ്ലൂക് സ്‌കൂള്‍ ചെയര്‍മാന്‍ വി. വേലപ്പന്‍നായരെ ആദരിച്ചു. സംഘം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദന സമ്മേളനം നടത്തിയത്.
വി. വേലപ്പന്‍നായര്‍ക്ക് പൊന്നാട അണിയിക്കുകയും ഗുരുദക്ഷിണ നല്‍കുകയും ചെയ്തു. സംഘം പ്രസിഡന്റ് വി. ശിവന്‍കുട്ടി, സെക്രട്ടറി ഗ്രാമം പ്രവീണ്‍, നെയ്യാറ്റിന്‍കര ഹരി, പത്താംകല്ല് ബാബു, രാമേശ്വരം ശ്യാംകുമാര്‍, പാര്‍വതി എം.എസ്. എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram