ചട്ടമ്പിസ്വാമി ജയന്തി ആഘോഷം
Posted on: 09 Sep 2015
നെയ്യാറ്റിന്‍കര: സമസ്ത നായര്‍ സമാജം താലൂക്ക്കമ്മിറ്റി ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 162-ാം ജയന്തി ആഘോഷം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്ര ജങ്ഷനില്‍ നടത്തി. എസ്.എന്‍.എസ്. താലൂക്ക് പ്രസിഡന്റ് എച്ച്.ആര്. ബാബുസുരേഷ് അദ്ധ്യക്ഷനായി. എസ്.എന്‍.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി തിരുമംഗലം സന്തോഷ്, സി.കെ.ഹരീന്ദ്രന്‍, എന്‍.പി.ഹരി, ഡോ.എന്‍.പി.സജികുമാര്‍, കെ.കെ.ശ്രീകുമാര്‍, ചെങ്കല്‍ ശ്രീകുമാര്‍, കെ.കെ.പരമേശ്വരന്‍കുട്ടി, പുന്നയ്ക്കാട് സജു, രവീന്ദ്രന് നായര്‍ ആര്., എന്‍.ആര്.സി.നായര്‍, പി.പ്രഭാകരന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.