ലോകായുക്ത ദിനം ആചരിച്ചു

Posted on: 08 Sep 2015



തിരുവനന്തപുരം: കേരള ലോകായുക്ത ദിനാചരണവും വിരമിക്കുന്ന ഉപലോകായുക്ത ജസ്റ്റിസ് കെ.കെ.ദിനേശനുള്ള യാത്രയയപ്പ് ചടങ്ങും ലോകായുക്ത ഹാളില്‍ നടത്തി.
ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്തമാരായ കെ.പി.ബാലചന്ദ്രന്‍, കെ.കെ.ദിനേശന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫലി എന്നിവര്‍ പങ്കെടുത്തു.
ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ബി.രവി, െഡപ്യൂട്ടി രജിസ്ട്രാര്‍ പ്രതാപ് ചന്ദ്രന്‍, കോര്‍ട്ട് ഓഫീസര്‍ ജസ്റ്റിസ് വില്‍സണ്‍, പി.ആര്‍.ഒ. സക്കറിയാ മാത്യു എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram