വിഴിഞ്ഞം ഷാജി കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണം - കിസാന്‍ ജനത
Posted on: 08 Sep 2015
തിരുവനന്തപുരം: വിഴിഞ്ഞം ഷാജി കൊലക്കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കിസ്സാന്‍ ജനത സംസ്ഥാന സെക്രട്ടറി അജയന് നെല്ലിയില്‍ ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തലയോട് അഭ്യര്‍ഥിച്ചു. പ്രതിയുടെ ഉന്നത ബന്ധം കേസന്വേഷണത്തെ മന്ദീഭവിപ്പിച്ചിരിക്കുന്നതായി സംശയിക്കുന്നതിനാലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് അജയന് നെല്ലിയില്‍ പറഞ്ഞു.