അധ്യാപകദിനത്തില്‍ ഗുരുവന്ദനം
Posted on: 08 Sep 2015
വര്‍ക്കല: അധ്യാപകദിനത്തില്‍ ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗുരുവന്ദനം സംഘടിപ്പിച്ചു. മുതിര്‍ന്ന അധ്യാപകരായ എസ്.എസ്.കുമാര്‍, എം.ബഷീര്‍, എസ്.രമ, എസ്.മൈനാവതി എന്നിവരെ സ്കൂള്‍ മാനേജര്‍ സ്വാമി ശാരദാനന്ദ പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു. പ്രിന്‍സിപ്പല്‍ ബി.റോയി, പ്രഥമാധ്യാപിക ബി.ലിസി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഗോപു, അഭിരാമി, അനഘ സുരേഷ്, സൂരജ് സുനില്‍ എന്നിവര്‍ സംസാരിച്ചു.
വര്‍ക്കല: അധ്യാപകദിനത്തില്‍ പനയറ എസ്.എന്‍.വി.എച്ച്.എസ്സില്‍ ഗുരുവന്ദനം നടത്തി. സ്കൂളില്‍ നിന്ന് വിരമിച്ച അധ്യാപികമാരായ വനജാക്ഷി, ശ്യാമള എന്നിവരെ ആദരിച്ചു. സ്കൂള്‍ പ്രഥമാധ്യാപിക അജിതകുമാരി, സ്റ്റാഫ് സെക്രട്ടറി ഉണ്ണി ജെ.കണ്ണന്, പി.ടി.എ. പ്രസിഡന്റ് എസ്.മനോഹരന്, ബിനി എന്നിവര്‍ സംസാരിച്ചു.