അന്നദാനവും കിടക്കവിരി വിതരണവും നടത്തി
Posted on: 08 Sep 2015
ആറ്റിങ്ങല്‍: ശ്രീനാരായണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ സി.എസ്.ഐ. പാലിയേറ്റീവ് കെയര്‍ സെന്ററില്‍ അന്നദാനവും കിടക്കവിരി വിതരണവും നടത്തി. ഗോകുലം മെഡിക്കല്‍ കോളേജ് എം.ഡി. ഡോ. മനോജന് ഉദ്ഘാടനം ചെയ്തു. ഫാദര്‍ നോബിള്‍ ബ്രൈറ്റ്, പുന്നാവൂര്‍ അശോകന്, ചന്ദ്രബോസ്, അംബികേശന്‍, എന്നിവര്‍ പങ്കെടുത്തു.
ഉപജില്ലാ ഹിന്ദിഫെസ്റ്റ്
ആറ്റിങ്ങല്‍: ഉപജില്ലാതല ഹിന്ദി ഫെസ്റ്റ് ബി.പി.ഒ. മുഹമ്മദ് യാസീന്‍ ഉദ്ഘാടനം ചെയ്തു. താഹിറാബാനു അദ്ധ്യക്ഷത വഹിച്ചു. പ്രകാശ്, പ്രേംജിത്ത് എന്നിവര്‍ പങ്കെടുത്തു.
എക്സ്-സര്‍വീസസ് ലീഗ്
ആറ്റിങ്ങല്‍: കേരള സ്റ്റേറ്റ് എക്സ്-സര്‍വീസസ് ലീഗ് മുദാക്കല്‍ ബ്രാഞ്ചിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ആരോഗ്യബോധവത്കരണ ക്ലാസ് നടന്നു. ഡോ. ശിവപ്രസാദ് ക്ലാസ് നയിച്ചു. പ്രസന്നന്, വിജയകുമാരി, ഗോപിനാഥന്‍പിള്ള, ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
ആയില്യപൂജ
ഊരുപൊയ്ക: കുഴിവിളാകത്ത് നാഗരുകാവ് ദേവീക്ഷേത്രത്തില്‍ 10ന് രാവിലെ 11ന് നാഗരൂട്ട് നടക്കും.