ശിവഗിരി എസ്.എന്‍.കോളേജില്‍ ദേശീയ സെമിനാര്‍

Posted on: 08 Sep 2015



വര്‍ക്കല: 'മലയാള നാടകത്തിലെ ഋതുപ്പകര്‍ച്ചകള്‍' എന്ന വിഷയത്തില്‍ ശിവഗിരി എസ്.എന്‍.കോളേജ് മലയാള വിഭാഗം നടത്തുന്ന ദേശീയ സെമിനാര്‍ 8, 9 തീയതികളില്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യു.ജി.സി.യുടെ ധനസഹായത്തോടെയും നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിങ് കോളേജിന്റെ സഹകരണത്തോടെയുമാണ് സെമിനാര്‍. 8ന് രാവിലെ 10ന് തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ ഷിബു എസ്.കൊട്ടാരം ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. ആര്‍.രവീന്ദ്രന്‍ ആധ്യക്ഷ്യം വഹിക്കും. വിഷയവുമായി ബന്ധപ്പെട്ട് ഏഴ് ഭാഗങ്ങളായി പ്രഭാഷണം നടക്കും. 9ന് വൈകീട്ട് 3ന് സമാപനസമ്മേളനം കേരള സര്‍വകലാശാല കോളേജ് വികസനസമിതി ഡയറക്ടര്‍ ഡോ. എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ.സുമേഷ്, അസോ.പ്രൊഫ. ടി.സനല്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram