വാര്‍ഷികപൊതുയോഗവും അവാര്‍ഡ് ദാനവും

Posted on: 08 Sep 2015



വെള്ളറട: എന്‍.എസ്.എസ്. കാരക്കോണം കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗത്തില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ എന്‍.ശൈലേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ്ദാനം സഹകരണ ഓംബുഡ്‌സ്മാന്‍ അഡ്വ. എ.മോഹന്‍ദാസ് നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.പി.സുകുമാരന്‍നായര്‍ അധ്യക്ഷനായി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എ.കെ.സുരേഷ്‌കുമാര്‍, സെക്രട്ടറി എം.വി.വേണു, വി.സോമന്‍നായര്‍, പി.രാമചന്ദ്രന്‍നായര്‍, ഹരിദാസന്‍നായര്‍, കാരക്കോണം ഗോപന്‍, ശിവശങ്കരന്‍നായര്‍, സജി വര്‍ണ്ണ, സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram