പട്ടികജാതി - പട്ടികവര്‍ഗക്കാരുടെ ഭൂമിയില്‍ ഭവനകേന്ദ്രം നിര്‍മിക്കണം - സംവരണ സംരക്ഷണസേന
Posted on: 08 Sep 2015
തിരുവനന്തപുരം: പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്കുള്ള ഭവനനിര്‍മാണ സമുച്ചയത്തിനുവേണ്ടി തിരുവനന്തപുരം നഗരസഭ മണ്ണാംമൂല ജി.സി. നഗറിന് സമീപം വാങ്ങിയ 2 ഏക്കര്‍ 5 സെന്റ് ഭൂമിയില്‍ പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്ക് ഭവന - അധിവാസകേന്ദ്രം നിര്‍മിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംവരണ സംരക്ഷണസേന സെക്രട്ടറി ജനറല്‍ സി.ഗോവിന്ദനും സേനാ ചെയര്മാന് ഡോ.ടി.കെ.തങ്കപ്പനും ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് കേരള സംയുക്ത ഭൂസമരസമിതി പ്രസ്തുതഭൂമിയില്‍ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. കോര്‍പ്പറേഷന്റെ വര്‍ഗീയവാദ പ്രവര്‍ത്തനത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയപാര്‍ട്ടികളും ഈ ധര്‍മസമരത്തിന് പിന്തുണ നല്‍കണമെന്ന് സംവരണ സംരക്ഷണസേന അഭ്യര്‍ഥിച്ചു.