വക്കം ഖാദറിന്റെ രക്തസാക്ഷിത്വ വാര്‍ഷികം
Posted on: 08 Sep 2015
തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനി വക്കം ഖാദറിന്റെ 72-ാം രക്തസാക്ഷിത്വ വാര്‍ഷികം പ്രമാണിച്ച് 10ന് തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ എം.എം.ഹസ്സന്റെ അധ്യക്ഷതയില്‍ കൂടുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. എം.എ.ബേബി മുഖ്യപ്രഭാഷണം നടത്തും. കെ.ശങ്കരനാരായണപിള്ള, ആനത്തലവട്ടം ആനന്ദന് എന്നിവര്‍ പ്രസംഗിക്കും.