കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്
Posted on: 08 Sep 2015
തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പെയിന്റിങ് (യു.പി.), പോസ്റ്റര്‍ (ഹൈസ്കൂള്‍), കാര്‍ട്ടൂണ്‍ (ഹയര്‍സെക്കന്‍ഡറി), കഥാരചന, കവിതാരചന, പ്രോജക്ട്വതരണം എന്നിവയില്‍ മത്സരങ്ങള്‍ നടക്കും. വിശദവിവരങ്ങള്‍ക്ക്: www.keralabiodiverstiy.org. ഫോണ്‍: 9645634381.