പട്ടികജാതിക്കാരുടെ ഭവനപദ്ധതി അട്ടിമറിച്ചു

Posted on: 08 Sep 2015



തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്ക് പേരൂര്‍ക്കട മണ്ണാംമൂലയില്‍ ഫ്ലറ്റ് സമുച്ചയം നിര്‍മിക്കുന്ന പദ്ധതി അട്ടിമറിച്ചതായി പട്ടികജാതി മോര്‍ച്ച ആരോപിച്ചു. കേന്ദ്രഫണ്ട് ഉപയോഗിച്ച് രണ്ട് ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഇപ്പോള്‍ ആ സ്ഥലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനായി ഷെഡുകള്‍ നിര്‍മിച്ചിരിക്കുകയാണ്.
പട്ടികജാതിക്കാര്‍ ഇവിടെ കുടിലുകള്‍ കെട്ടി നടത്തുന്ന സമരത്തെ ബി.ജെ.പി. പട്ടികജാതി മോര്‍ച്ച പിന്തുണയ്ക്കുമെന്ന് ജില്ലാ പ്രസിഡന്റ് എസ്.കെ.ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി കൈമനം ചന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി.വാവ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, പാര്‍ട്ടി വക്താവ് വി.വി.രാജേഷ് തുടങ്ങിയവര്‍ മണ്ണാംമൂലയിലെ സമരസ്ഥലത്ത് എത്തി പിന്തുണ അറിയിച്ചു.

More Citizen News - Thiruvananthapuram