തക്കല എന്‍.എസ്.എസ്. കരയോഗ ഓണാഘോഷം

Posted on: 08 Sep 2015



തക്കല: തക്കല ടൗണ്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഓണാഘോഷം ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്നു. കന്യാകുമാരി ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ഗോപിനാഥന്‍ അധ്യക്ഷനായി.
ഗിരീഷ് പുലിയൂര്‍, കല്‍ക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് വി.ശ്രീകണ്ഠന്‍നായര്‍, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കരയോഗ അംഗങ്ങളായ ഡോ. രാധിക, ഡോ. ദീപ എന്നിവരെ അനുമോദിച്ചു. കരയോഗ യുവപ്രതിഭകളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

More Citizen News - Thiruvananthapuram