എസ്.എന്‍.ഡി.പി. യൂത്ത് മൂവ്മെന്റ് പ്രതിഷേധിച്ചു
Posted on: 07 Sep 2015
തിരുവനന്തപുരം: കണ്ണൂരില്‍ ബാലസംഘം സംഘടിപ്പിച്ച ഓണം ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ചുവെന്നാരോപിച്ച് എസ്.എന്‍.ഡി.പി. യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രകടനം നടത്തി.
എസ്.എന്‍.ഡി.പി. യോഗം പാറശ്ശാല യൂണിയന് സെക്രട്ടറിയും ഡോ. പല്പു സ്മാരക യൂണിയന് കണ്‍വീനറുമായ ചൂഴാല്‍ നിര്‍മ്മലന്‍ ഉദ്ഘാടനം ചെയ്തു. പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക യൂണിയന് ചെയര്മാന് ഡി. പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. ആലുവിള അജിത്ത്, നെടുമങ്ങാട് രാജേഷ്, എസ്. രഞ്ജിത്ത്, അജി എസ്.ആര്.എം, എസ്. ഗോകുല്‍ദാസ്, ഇടവുക്കോട് രാജേഷ് എന്നിവര്‍ സംസാരിച്ചു.