വിവേകാനന്ദ സാംസ്കാരികവേദി വാര്‍ഷികം
Posted on: 07 Sep 2015
വിതുര: ഡി.വൈ.എഫ്.ഐ. ആനപ്പാറ യൂണിറ്റ് കമ്മിറ്റി അനീഷ് അനുസ്മരണവും പഠനോത്സവവും നടത്തി. അനീഷിന്റെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടി പി. അയ്യപ്പന് പിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജീഷ്കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി നന്ദകുമാര്‍, അഡ്വ. എ. റഹിം, ആര്. സജയന്, ജി. ബാബു, ഷാജുലാല്‍, കെ. അശോക് കുമാര്‍, അജിത് എസ്. ജോയ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാവിജയികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി.
വിതുര: മുന്‍കൂര്‍ അനുമതി വാങ്ങാതെയും നിശ്ചിത നികുതി അടയ്ക്കാതെയും വിതുരയിലെ പൊതു, സ്വകാര്യസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ പരസ്യങ്ങളും നീക്കംചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വിതുര: മാങ്കാട് റസിഡന്റ്സ് അസോസിയേഷന്, മലബാര്‍ ഗോള്‍ഡ്, സാമൂഹ്യസുരക്ഷാ മിഷന് എന്നിവ ചേര്‍ന്ന് മാങ്കാട് കമ്മ്യൂണിറ്റിഹാളില്‍ ജീവിതശൈലീരോഗ നിര്‍ണയ ക്യാമ്പ് നടത്തി. തൊളിക്കോട് പഞ്ചായത്ത് സെക്രട്ടറി എസ്.എസ്. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.
വിതുര: പട്ടന്‍കുളിച്ചപാറ ഒരുപറ വിവേകാനന്ദ സാംസ്കാരികവേദിയുടെ വാര്‍ഷികവും ഓണാഘോഷവും പ്രസിഡന്റ് അഖില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സമാപനത്തോടനുബന്ധിച്ചുള്ള സാംസ്കാരികയോഗം വിതുര പഞ്ചായത്ത് പ്രസിഡന്റ് വിപിന്‍ ഉദ്ഘാടനം ചെയ്തു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സെക്ഷന്‍ വനം ഓഫീസര്‍ എം.ആര്.ആര്. പ്രസാദ് സമ്മാനങ്ങള്‍ നല്കി. വയോധികര്‍ക്ക് ഓണക്കോടി വിതരണം, സെറ്റില്‍മെന്റില്‍ സര്‍ക്കാര്‍ജോലി ലഭിച്ചവര്‍ക്ക് അനുമോദനം, വിരമിച്ച പരുത്തിപ്പള്ളി ആര്.ഒ.യെ ആദരിക്കല്‍ എന്നിവയും നടത്തി.