വീട്ടുകാരറിയാതെ പോത്തിനെ കടത്തിയതായി പരാതി

Posted on: 07 Sep 2015



ചിറയിന്‍കീഴ്: കാലി വില്പന നടത്തുന്ന സംഘം വീട്ടുകാരറിയാതെ ഒന്നര ലക്ഷം രൂപ വില വരുന്ന പോത്തിനെ കടത്തിയതായി പരാതി. കുറക്കട ആക്കോട്ട് വിളയില്‍ ഹനീഫയുടെ 200 കിലോയോളം തൂക്കം വരുന്ന പോത്തിനെയാണ് കടത്തിയതായി ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നേരത്തെ പോത്തന്‍കോടിന് സമീപത്ത് നിന്ന് കാലി വില്പന നടത്തുന്നവര്‍ ഹനീഫയുടെ വീട്ടില്‍ കാളയെ വാങ്ങാന്‍ എത്തിയിരുന്നു. ഇവര്‍ പിന്നീട് വന്ന് പോത്തിനെ വണ്ടിയില്‍ രാത്രി കടത്തിയെന്ന് ഹനീഫ പരാതിയില്‍ പറയുന്നു

More Citizen News - Thiruvananthapuram