മംഗലപുരം പോലീസ് ജീപ്പ് ആക്രമണം: മൂന്നുപേര്‍കൂടി അറസ്റ്റില്‍

Posted on: 07 Sep 2015



മംഗലപുരം: മുരുക്കുംപുഴ മുല്ലശ്ശേരിയില്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത് പോലീസുകാരെ അക്രമിച്ച കേസില്‍ മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുരുക്കുംപുഴ ക്രിസ്ത്യന്‍പള്ളിക്ക് സമീപം കാട്ടുവിള പുത്തന്‍വീട്ടില്‍ രാജേഷ്(25), പഞ്ചായത്ത് കിണറിനു സമീപം കാട്ടുവിള പുത്തന്‍വീട്ടില്‍ മനു(25), മുല്ലശ്ശേരിക്ഷേത്രത്തിനു സമീപം കാട്ടുവിളപുത്തന്‍ വീട്ടില്‍ വിജേഷ്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം സി.ഐ. കെ.എസ്.അരുണ്‍, മംഗലപുരം എസ്.ഐ. വിനേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram