മോഷണക്കേസുകളിലെ പ്രതി പിടിയില്‍
Posted on: 07 Sep 2015
വിളപ്പില്‍ശാല: മാലപൊട്ടിച്ചതുള്പ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതിയെ വിളപ്പില്‍ശാല പോലീസ് പിടികൂടി. അരുവിക്കര കാച്ചാണി ഇരുമ്പ പുന്നര്ത്തല ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജുവാണ്(27) അറസ്റ്റിലായത്.
2010 ല്‍ വിളപ്പില്‍ശാലയില്‍ പെണ്‍കുട്ടിയുടെ മാല പൊട്ടിച്ചുകടന്ന കേസില്‍ ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്ന ഇയാളെ ആര്യനാട് സി.ഐ. മഞ്ജുലാലിന് ലഭിച്ച വിവരത്തെതുടര്‍ന്ന് വിളപ്പില്‍ശാല എസ്.ഐ.ഹേമന്ദ്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. രഞ്ജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി പതിനാല് കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.