സഹോദരങ്ങള്‍ക്ക് കുത്തേറ്റ സംഭവം: പ്രതികള്‍ റിമാന്‍ഡില്‍

Posted on: 07 Sep 2015



വെള്ളറട: വണ്ടിത്തടം ഓണംകോടിന് സമീപം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് സഹോദരന്‍മാര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ അറസ്റ്റിലായ രണ്ട് സി.പി.എം. പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കി. കുന്നത്തുകാല്‍ കുപ്പറത്ത്‌കോണം ലക്ഷംവീട് കോളനിയില്‍ ബൈജു(37), ഓണംകോട് ആര്യാഭവനില്‍ മുരുകന്‍(45) എന്നിവരാണ് അറസ്റ്റിലായത്.
ഓണംകോട് മേക്കുംകര പുത്തന്‍ വീട്ടില്‍ സുജിജോണ്‍(28), സഹോദരന്‍ സുജിത്‌ജോണ്‍(25) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരും കാരക്കോണം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കുളത്തില്‍ മീന്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘട്ടനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളറട എസ്.ഐ. ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

More Citizen News - Thiruvananthapuram