തൊഴില്‍ ചൂഷണം തടയണം-ഐ.എന്‍.ടി.യു.സി.

Posted on: 07 Sep 2015



തിരുവനന്തപുരം: തൊഴില്‍ വകുപ്പിലെ ഒഴിവുകള്‍ നികത്തി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തിപ്പെടുത്തി ജില്ലയിലെ തൊഴില്‍ ചൂഷണം തടയണമെന്ന് ഐ.എന്‍.ടി.യു.സി. ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
സംഘടനാ പ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് വി.ആര്‍.പ്രതാപന്‍ ആധ്യക്ഷ്യം വഹിച്ചു. ആര്‍.ശശിധരന്‍, വി.ജെ.ജോസഫ്, എസ്.എന്‍.പുരം ജലാന്‍, പാറ്റൂര്‍ സുനില്‍, അഡ്വ. ചാരാച്ചിറ രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram