പരിസ്ഥിതി സംരക്ഷണപദ്ധതി ഉദ്ഘാടനം ചെയ്തു

Posted on: 07 Sep 2015



നെയ്യാറ്റിന്‍കര: കുളത്തൂര്‍ പഞ്ചായത്തിലെ ജൈവവൈവിധ്യ ആവാസ വ്യവസ്ഥയെയും ജലസ്രോതസ്സുകളെയും സംരക്ഷിച്ച് ഉപയോഗിക്കുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ലൈലാകുമാരി അധ്യക്ഷയായി. കവി ബിജു ബാലകൃഷ്ണന്‍ പരിസ്ഥിതി സന്ദേശം നല്‍കി. അമാസ് കേരള ഡയറക്ടര്‍ സി. രാജേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു.
സ്ഥിരംസമിതി ചെയര്‍മാന്മാരായ ജി. സുധാര്‍ജുനന്‍, വി.കെ. പുഷ്പാസനന്‍നായര്‍, പഞ്ചായത്ത് അംഗം പി.എന്‍. ജിനേഷ്, പി.ഇ.സി. പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ സി. ശ്രീധരന്‍, കോ-ഓര്‍ഡിനേറ്റര്‍ ശരത്, ശങ്കര്‍, സന്തോഷ്, ജോസ് വിക്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram