രണ്ട് അപകടങ്ങളിലായി പതിനൊന്നുപേര്‍ക്ക് പരിക്കേറ്റു
Posted on: 07 Sep 2015
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ടി.ബി. ജങ്ഷന് സമീപം വ്യത്യസ്ത അപകടങ്ങളിലായി പതിനൊന്നുപേര്‍ക്ക് പരിക്കേറ്റു.
നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്‍വശത്താണ് രണ്ട് അപകടങ്ങളും നടന്നത്. ശനിയാഴ്ച രാത്രിയില്‍ കെ.എസ്.ആര്.ടി.സി. ബസ്സും തമിഴ്നാട് ബസ്സും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. രാത്രി 12.30നായിരുന്നു അപകടം. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു തമിഴ്നാട് ബസ് പാറശ്ശാലയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി. ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കെ.എസ്.ആര്.ടി.സി. ബസ്സിലെ ഡ്രൈവര്‍ ബിജുകുമാര്‍(40), കണ്ടക്ടര്‍ അജി(35), തമിഴ്നാട് ബസ്സിലെ ഡ്രൈവര്‍ കരിങ്കല്‍ സ്വദേശി നേശയ്യന് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ട് ബസ്സുകളുടെയും മുന്‍വശം തകര്‍ന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ജീപ്പും ഓട്ടോയും കൂട്ടിമുട്ടിയാണ് രണ്ടാമത്തെ അപകടം നടന്നത്. ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്തു.