800 കിലോ റേഷനരി പിടികൂടി

Posted on: 07 Sep 2015



കളിയിക്കാവിള: കളിയിക്കാവിളയ്ക്ക് സമീപത്ത് അനധികൃതമായി കേരളത്തേക്ക് കടത്താന്‍ ശ്രമിച്ച 800 കിലോ റേഷനരി പിടികൂടി. ഫ്ലയിങ് സ്‌ക്വാഡ് തഹസില്‍ദാര്‍ സേവിയര്‍ ഇഗ്നേഷ്യസിന്റെ നേതൃത്വത്തില്‍ കരുങ്കല്‍ പാലൂര്‍ റോഡില്‍ വാഹനപരിശോധന നടത്തുന്നതിനിടയില്‍ കടന്നുവന്ന വാഹനം നിര്‍ത്താതെ ഓടിച്ചുപോയി.
ജീപ്പില്‍ പിന്തുടര്‍ന്ന് വിരട്ടി കളിയാക്കാവിള വെച്ചാണ് വാഹനം തടഞ്ഞുനിര്‍ത്തിയത്. ഇതിനിടയില്‍ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പതിമൂന്ന് ചാക്കുകളിലായാണ് അരി വാഹനത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്നത്. പിടിയിലായ വാഹനവും അരിയും വിളവങ്കോട് ഭക്ഷ്യസിവില്‍സപ്ലൈസ് ഓഫീസിന് കൈമാറി. കളിയിക്കാവിള പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram