നെയ്യാറ്റിന്‍കര ഡിപ്പോയിലേക്കുള്ള പ്രവേശന പാത തകര്‍ന്നു
Posted on: 07 Sep 2015
നെയ്യാറ്റിന്‍കര: കെ.എസ്.ആര്.ടി.സി. നെയ്യാറ്റിന്‍കര ഡിപ്പോയിലേക്കുള്ള പ്രവേശന പാത പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നു. ഡിപ്പോയില്‍ ടെര്‍മിനല്‍ നിര്‍മാണം അവസാനഘട്ടത്തിലായിട്ടും അധികൃതര്‍ പൊട്ടിപ്പൊളിഞ്ഞ പാത മാത്രം നന്നാക്കുന്നില്ല.
ഡിപ്പോയിലേക്ക് ബസ്സുകള്‍ കയറുന്നതും തിരികെ ഇറങ്ങുന്നതുമായ പാതയാണ് തകര്‍ന്നത്. ടെര്‍മിനല്‍ നിര്‍മാണത്തിന്റെ ഭാഗമായി ഡിപ്പോയിലെ തറ സിമന്റ് ബ്ലോക്കിട്ട് നിരത്തിയിരുന്നു. നിരന്തരമായി ബസ്സുകളുടെ സഞ്ചാരം കാരണം പല സ്ഥലത്തും ബ്ലോക്ക് താണുപോയിട്ടുണ്ട്.
എന്നാല്‍ ഇത് നന്നാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് ബസ് കയറുന്ന വഴി ഇടിഞ്ഞ്പൊളിഞ്ഞ് കിടക്കുന്നത്. പാത പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. പൊട്ടിപ്പൊളിഞ്ഞ പാത അടിയന്തരമായി നന്നാക്കണമെന്ന് കെ.എസ്.ആര്.ടി.ഇ.എ. നെയ്യാറ്റിന്‍കര യൂണിറ്റ് ആവശ്യപ്പെട്ടു.