വിരമിച്ച അധ്യാപകര്‍ക്ക് ഗുരുവന്ദനമൊരുക്കി കുളത്തൂര്‍ വി.ആന്‍ഡ് എച്ച്.എസ്.എസ്.
Posted on: 07 Sep 2015
നെയ്യാറ്റിന്‍കര: പലകാലത്തായി വിരമിച്ച അധ്യാപകര്‍ക്ക് കുളത്തൂര്‍ ഗവ. വി. ആന്‍ഡ് എച്ച്.എസ്.എസ്. ഗുരുവന്ദനമൊരുക്കി. സ്കൂളിന്റെ നൂറ്റിഅന്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടി ഡോ. ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്തു.
സ്കൂളില്‍നിന്നും നാല്പത്തഞ്ച് വര്‍ഷം മുന്‍പ് വിരമിച്ച ഈശ്വരപിള്ള ഉള്‍പ്പെടെ നൂറ്റിഇരുപത്തഞ്ചോളം അധ്യാപകര്‍ ഗുരുവന്ദനത്തില്‍ പങ്കെടുത്തു. അധ്യാപകരെ പൂര്‍വവിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു. അധ്യാപകര്‍ക്ക് ഉപഹാരങ്ങളും നല്കി.
ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക പുരസ്കാരം നേടിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ എ.കെ. സുരേഷ്കുമാര്‍, ഹൈസ്കൂള്‍ വിഭാഗം അധ്യാപകനായ വൈ. ബേബി എന്നിവരെ ആദരിച്ചു. കഥാകൃത്ത് ഡോ. എസ്.വി. വേണുഗോപന്‍നായര്‍ അനുഗ്രഹപ്രഭാഷണം നടത്തി. പൂര്‍വവിദ്യാര്‍ത്ഥിയും ജില്ലാ ജഡ്ജിയുമായ എസ്.വി. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്സണ് അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് ജി. സുധാര്‍ജുനന്‍, എന്‍. പ്രേംകുമാര്‍, വി. രാജി, ജെ. രാജേന്ദ്രന്‍നായര്‍, ബി. വിക്രമന്‍നായര്‍, പി.എസ്. സുജയകുമാരി, കെ.എം. ബാലമുരളീകൃഷ്ണ, പി. ഉണ്ണികൃഷ്ണന്, വിജില, ജി.ആര്. ജിനിന്ജോസ് എന്നിവര്‍ പ്രസംഗിച്ചു.