'സേവ് എ ൈലഫ്' പ്രചാരണം നടത്തി
Posted on: 06 Sep 2015
തിരുവനന്തപുരം: മെഡിക്കല്‍കോളേജ് വിദ്യാര്‍ഥികള്‍ ജനമൈത്രിസുരക്ഷാ പ്രോജക്ട്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റുമായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായും ചേര്‍ന്ന് 'സേവ് എ ലൈഫ്' പ്രചാരണ പരിപാടി നടത്തി. ശനിയാഴ്ച മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ നടന്ന ക്യാമ്പിന് ഹൗസ് സര്‍ജന്‍സ് അസോസിയേഷന് സ്റ്റാഫ് അഡ്വൈസര്‍ ഡോ. രാജേന്ദ്രന് നേതൃത്വം നല്കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വേണു റോഡ് സുരക്ഷാ അവബോധന ക്ലൂസ് എടുത്തു. ശംഖുംമുഖം സോണ്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജവഹര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. നേരത്തെ മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ എ.ഡി.ജി.പി. ഋഷിരാജ് സിങ് 'സേവ് എ ലൈഫ്' കാമ്പയിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.