നാടെങ്ങും ശോഭായാത്രകള്‍
Posted on: 06 Sep 2015
വെഞ്ഞാറമൂട്: ബാലഗോകുലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ നടന്നു. കാര്വര്ണന്റെയും ഗോപികാഗോപന്മാരുടെയും വേഷങ്ങള്‍ ധരിച്ച് ശോഭായാത്രയില്‍ പങ്കെടുത്ത കുരുന്നുകള്‍ക്ക് വഴിനീളെ ഭക്തിനിര്‍ഭരമായ വരവേല്‍പ്പാണ് നല്‍കിയത്.
വാമനപുരം വാഴ്വേലിക്കോണത്തുനിന്നും ആനച്ചലില്‍ നിന്നും കണിച്ചോട് പെരുന്ത്ര ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ മാവേലിനഗറില്‍ സംഗമിച്ചു. അവിടെ വച്ച് മഹാശോഭായാത്രയായി വാമനപുരം കവലയില്‍ എത്തിച്ചേര്‍ന്നു. അവിടെ നദീവന്ദനവും നടത്തി ശോഭായാത്ര കുറ്റൂര്‍ ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക കൂട്ടായ്മ ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ് ദേവകി അന്തര്‍ജനം ഉദ്ഘാടനംചെയ്തു.
ബാലഗോകുലം വെഞ്ഞാറമൂട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര നെല്ലനാട് ഊരൂട്ട്മണ്ഡപത്തില് നിന്നും ആരംഭിച്ച് പന്തപ്ലാവിക്കോണം വഴി വെള്ളാണിക്കര മഹാദേവക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഇതിനു മുന്നോടിയായി വിളംബര ഘോഷയാത്ര, ഗോമാതാപൂജ എന്നീ പരിപാടികള്‍ നടന്നിരുന്നു. ബാലഗോകുലം പാറയ്ക്കല്‍ കമ്മിറ്റി നടത്തിയ ശോഭായാത്ര വാവുക്കോണം മുത്താരമ്മന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ചേലയം ഭഗവതി ക്ഷേത്രം, ആലിയാട് തമ്പുരാന് ദേവി ക്ഷേത്രം, പാറയ്ക്കല്‍ ഇടുപിടിക്കല് ക്ഷേത്രം വഴി മുണ്ടയ്ക്ക്ലല് വാരം ക്ഷേത്രത്തില്‍ സമാപിച്ചു.
ശാസ്താംനട കമ്മിറ്റിയുടെ കീഴില്‍ നടന്ന ശോഭായാത്ര തെള്ളിക്കച്ചാല്‍ കളരിക്ഷേത്രത്തില്നിന്നും ആരംഭിച്ച് ഏറത്തുവയല്‍ ജഗമോഹന ഗണപതി ക്ഷേത്രം വഴി തലയാറ്റുമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
ബാലഗോകുലം മുക്കുടില്‍, ചുള്ളാളം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര മുക്കുടില്‍ നിന്നും ആരംഭിച്ച് ചുള്ളാളം ആയിരവില്ലി ക്ഷേത്രത്തില്‍ സമാപിച്ചു. ബാലഗോകുലം കോലിയക്കോട് മണ്ഡലത്തിന്റെ ശോഭായാത്ര കീഴാമലയ്ക്കല്‍ ശിവക്ഷേത്രത്തില്‍നിന്നും ആരംഭിച്ച് പൂലന്തറ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.
വലിയ കട്ടയ്ക്കാല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര മുക്കുന്നൂര്‍ കണ്ഠശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് വലിയകട്ടയ്ക്കാല്‍ വഴി തേവലക്കര ഗണപതി ക്ഷേത്രത്തില്‍ സമാപിച്ചു.
ഉറിയടി, ആകാശവിസ്മയക്കാഴ്ച, കലാപരിപാടികള്‍ തുടങ്ങിയവയും നടന്നു.