ശ്രീകൃഷ്ണജയന്തി
Posted on: 06 Sep 2015
കല്ലറ: ബാലഗോകുലം കല്ലറ താലൂക്കിന്റെ കീഴില്‍ ഭരതന്നൂര്‍, പാങ്ങോട്, കല്ലറ, മുതുവിള, കുറ്റിമൂട്, കാട്ടുംപുറം, മഞ്ഞപ്പാറ, കാരേറ്റ്, വാമനപുരം എന്നീ മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിലും, പാലോട് താലൂക്കിന്റെ കീഴില്‍ തെന്നൂര്‍, പാലോട്, നന്ദിയോട് തുടങ്ങിയ മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിലും ശോഭായാത്ര നടന്നു. ഭരതന്നൂര്‍ മണ്ഡലത്തില്‍ ചടങ്ങുകള്‍ ഭരതന്നൂര്‍ ശിവക്ഷേത്രാങ്കണത്തില്‍ നടന്നു. കല്ലറയില്‍ കല്ലറ, മാടന് നട, തുമ്പോട് മുടിപ്പുരദേവി ക്ഷേത്രം എന്നിവിടങ്ങളിലും, മുതുവിളയില്‍ അരുവിപ്പുറം ക്ഷേത്രം, പൂെച്ചടിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും നടന്നു. മുതുവിളയില്‍ അരുവിപ്പുറം ക്ഷേത്രത്തില്‍ നിന്നും തിരിച്ച ശോഭായാത്ര മുതുവിള പൂെച്ചടിക്കാട് ശിവക്ഷേത്രത്തില്‍ സമാപിച്ചു. കല്ലറയില്‍ പാറയില്‍ ആയിരവില്ലി ക്ഷേത്രത്തില്‍ നിന്നും തിരിച്ച ശോഭായാത്ര തുമ്പോട് മുടിപ്പുര ക്ഷേത്രത്തില്‍ സമാപിച്ചു.