ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു
Posted on: 06 Sep 2015
കല്ലമ്പലം: ഒറ്റൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമീപ ക്ഷേത്രങ്ങളായ പാര്‍ത്തുകോണം, മൂഴിയില്‍ പന്തടിവിള, മാമ്പഴക്കോണം, കോളൂര്കാവ്, മണമ്പൂര്‍ ഗുരുനഗര് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ വൈകീട്ട് അഞ്ചോടെ എത്തിച്ചേര്‍ന്നു. ബാലഗോകുലം തോട്ടയ്ക്കാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര കരവാരം ഭഗവതി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി. ഗോപൂജ, ഉറിയടി, തെയ്യം, ചെണ്ടമേളം എന്നിവയും ഉണ്ടായിരുന്നു. മണമ്പൂര്‍, ചെമ്മരുതി, കരവാരം, കടമ്പാട്ടുകോണം തുടങ്ങിയ സ്ഥലങ്ങളിലും വിവിധ ബാല സംഘങ്ങളുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ നടന്നു.
58
ബാലഗോകുലം തോട്ടയ്ക്കാട് മണ്ഡലം സംഘടിപ്പിച്ച ശോഭായാത്ര