26
കാട്ടാക്കട : കഞ്ചിയൂര്‍കോണം റസിഡന്റ്സ് അസോസിയേഷന് സാംസ്കാരിക സമ്മേളനം സ്പീക്കര്‍ എന്‍.ശക്തന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പരമേശ്വരന് നായര്‍ അധ്യക്ഷനായിരുന്നു. ആകാശവാണി ഡയറക്ടര്‍ രാധാകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റ് ജി.സ്റ്റീഫന്‍, വേണുഗോപാല്‍, സരിത ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു. ഓണക്കോടി വിതരണം, സമ്മാനദാനം, മാജിക് ഷോ, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു.