വാഹനാപകടങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്ക്
Posted on: 06 Sep 2015
വെഞ്ഞാറമൂട്: വ്യത്യസ്ത വാഹനാപകടങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്ക് പറ്റി. വര്‍ക്കലയില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരിയായ പാലച്ചിറ കെടാവത്ത്വിളവീട്ടില് സജി ഭവനില്‍ ചന്ദ്രികയ്ക്ക് പരിക്കുപറ്റി. അണ്ടൂര്‍കോണത്ത് ബൈക്കില്‍ നിന്ന് വീണ് കാട്ടായിക്കോണം സ്വദേശികളായ നിതിന്‍, ഷെല്ലി പീറ്റര്‍ എന്നിവര്‍ക്ക് പരിക്കുപറ്റി. വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കുര്യാത്തി പാര്‍വതി ഭവനില്‍ പ്രസാദ് ശ്രീധറിന് പരിക്കേറ്റു.
പരപ്പില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരപ്പില്‍ പ്ലാവിളവീട്ടില്‍ സന്ധ്യയ്ക്ക് പരിക്കുപറ്റി. ആലന്തറയില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരനായ ആലന്തറ പുതുവിള പുത്തന്‍വീട്ടില്‍ സുധാകരന് പരിക്കുപറ്റി. കല്ലറയില്‍ ബൈക്കില്‍നിന്ന് വീണ് പാട്ടറ കുന്നില്‍വീട്ടില്‍ സുനില്‍കുമാര്‍, സുരേഷ് എന്നിവര്‍ക്ക് പരിക്കുപറ്റി.