മുട്ടയ്ക്കാട് വാര്‍ഡിലെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
Posted on: 06 Sep 2015
നെയ്യാറ്റിന്‍കര: നഗരസഭയിലെ മുട്ടയ്ക്കാട് വാര്‍ഡിലെ വിവിധ പദ്ധതികള്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്. സെല്‍വരാജ് എം.എല്‍.എ. അധ്യക്ഷനായി.
നഗരസഭാ ചെയര്മാന് എസ്.എസ്. ജയകുമാര്‍, ജോസ് ഫ്രാങ്ക്ലൂന്‍, ബി. ബാബുരാജ്, മാരായമുട്ടം സുരേഷ്, നഗരസഭാ സെക്രട്ടറി ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.
കമ്മ്യൂണിറ്റി ഹാള്‍, മിനി വാട്ടര്‍സപ്ലൈ പദ്ധതി, കൈതച്ചാണി കുളം, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനങ്ങളാണ് മന്ത്രി നിര്‍വഹിച്ചത്.