കിണറ്റില്‍വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

Posted on: 06 Sep 2015



കല്ലറ: ഇരുപത്തിയഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. പാങ്ങോട് ചന്തക്കുന്ന് നാല്‌സെന്റ് കോളനിയില്‍ രാജേഷി(30)െനയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രാജേഷ് അയല്‍വാസിയുടെ കിണറ്റില്‍ വീഴുകയായിരുന്നു. സ്ഥലത്തെത്തിയ കടയ്ക്കല്‍ ഫയര്‍ഫോഴ്‌സിലെ ഫയര്‍മാന്‍ ശ്രീരൂപ് കിണറ്റിലിറങ്ങിയാണ് ഇയാളെ പുറത്തെടുത്തത്. പരിക്കേറ്റ രാജേഷിനെ കടയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ സനില്‍കുമാര്‍, ലീഡിങ് ഫയര്‍മാന്‍ ശശികുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram