ഗുണ്ടാകുടിപ്പക : രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍
Posted on: 06 Sep 2015
തുമ്പ : നിരവധി കേസുകളില്‍ പ്രതിയായ ലിനുകുമാറിന്റെ കൈകളും കാലുകളും വെട്ടിയ കേസിലെ രണ്ടുപ്രതികള്‍ കൂടി അറസ്റ്റിലായി. ആറ്റിപ്ര പുല്ലുകാട് ജങ്ഷനില്‍ വിളയില്‍ വീട്ടില്‍ സജിത്ത് എന്ന ഉണ്ണി(26), അരുവിക്കര കാച്ചാണി പ്രസീദ് ഭവനില്‍ പ്രസീദ് എന്ന കണ്ണന് (31) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ സംഭവത്തില്‍ രണ്ടുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ സുധീഷ് എന്നയാളുടെ കാലുകള്‍ വെട്ടിയതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിലാണ് സുധീഷ്, വിജിത്ത്, പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ലിനുകുമാറിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. കാറില്‍ വരികയായിരുന്ന ലിനുകുമാറിനെ മൂവര്‍ സംഘം പിക്കപ്പ് വാന്‍ കൊണ്ടിടിച്ചശേഷം മുഖത്ത് മുളകുപൊടി വിതറി. തുടര്‍ന്നായിരുന്നു കൈകാലുകള്‍ വെട്ടിയത്.
ഒളിവില്‍പോയ പ്രതികളെ ശംഖുംമുഖം എ.സി. ജവഹര്‍ ജനാര്‍ദ്, മെഡിക്കല്‍ കോളേജ് സി.ഐ. ഷീന്‍ തറയില്‍, തുമ്പ എസ്.ഐ. ജയസനില്‍, സി.പി.ഒ. മാരായ ജയശങ്കര്‍, അനില്‍, സാംജിത്ത്, ജയന് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.