എം.എല്‍.എ.യുടെ പ്രസ്താവന അപലപനീയം - ഹിന്ദു ഐക്യവേദി
Posted on: 06 Sep 2015
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയില്‍ പാപ്പനംകോടിനടുത്ത് നിലനില്‍ക്കുന്ന കബര്സ്ഥാന് മാറ്റുന്നതിനെ സംബന്ധിച്ച് വി.ശിവന്‍കുട്ടി എം.എല്‍.എ.യുടെ പ്രസ്താവന നീതിക്ക് നിരക്കാത്തതും അപലപനീയവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം തിരുമല അനില്‍ ആരോപിച്ചു.
ഓപ്പറേഷന് അനന്തയുടെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഉണ്ടായിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരയാല്‍ മുറിച്ചുമാറ്റിയപ്പോഴോ, ആര്യശാലയ്ക്കടുത്തുള്ള ക്ഷേത്രം പൊളിച്ചുമാറ്റിയപ്പോേഴാ, അഭേദാനന്ദാശ്രമത്തിനടുത്തുള്ള ഗണപതിക്ഷേത്രത്തിന്റെ അരയാല്‍ മുറിച്ചുമാറ്റി ക്ഷേത്രം പൊളിച്ചുമാറ്റാന്‍ നോട്ടീസ് കൊടുത്തപ്പോഴോ, നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അടിയിലൂടെ കടത്തിവിടാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി തീരുമാനിച്ചപ്പോേഴാ അനങ്ങാതിരുന്നയാളാണ് എം.എല്‍.എ. ഇപ്പോള്‍ ഇല്ലാത്ത പള്ളിയുടെ പേരില്‍ മുതലക്കണ്ണീര് ഒഴുക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണ്. പാപ്പനംകോടിനടുത്ത് ശ്രീനാരായണഗുരുവിന്റെ പ്രതിമ മാറ്റിയപ്പോഴോ, കൈമനത്തിനടുത്തുള്ള ഗാന്ധിസ്മാരകം പൊളിച്ച് റോഡിലുപേക്ഷിച്ചപ്പോഴോ ഇവ മാറ്റിസ്ഥാപിക്കാന്‍ പകരം സ്ഥലങ്ങള്‍ ജില്ലാ ഭരണകൂടം കൊടുത്തോ എന്ന് എം.എല്‍.എ. അന്വേഷിച്ചോ എന്ന് അനില്‍ ചോദിച്ചു.