പള്ളിയാടി കരയോഗ ഓണാഘോഷം
Posted on: 06 Sep 2015
തക്കല: പള്ളിയാടി എന്‍.എസ്.എസ്. കരയോഗത്തിന്റെ ഓണാഘോഷം കുഴിവിളാകം താണുപിള്ള മെമ്മോറിയല്‍ കരയോഗ മന്ദിരത്തില്‍ നടന്നു. കരയോഗം പ്രസിഡന്റ് എസ്.മുരളീധരന് നായര്‍ അധ്യക്ഷനായി. കവി സുമേഷ് കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. വി.ശ്രീകുമാരന്‍ നായര്‍, വി.ജയന്തി, രാമചന്ദ്രന്, വി.ശ്രീകണ്ഠന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.