കേരള യാദവ സഭ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

Posted on: 06 Sep 2015



തിരുവനന്തപുരം: അട്ടക്കുളങ്ങര ജങ്ഷന്‍, തിരുമല, ആലപ്പുറം ജങ്ഷന്‍, പാളയം കണ്ണിമറ ചന്തയിലെ മുത്തുമാരിയമ്മന്‍ ക്ഷേത്ര അങ്കണം, ആര്യനാട് എന്നിവിടങ്ങളില്‍ കേരള യാദവ സഭ ശ്രീകൃഷ്ണപൂജ, ഗോപൂജ, വൃക്ഷപൂജ, ഉറിയടി എന്നിവയോടെ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. പ്രസിഡന്റ് പദ്മനാഭന്‍, ജനറല്‍ സെക്രട്ടറി ജയപ്രകാശ്, ഖജാന്‍ജി തങ്കം എ. രാജന്‍, തിരുമല ആനന്ദാശ്രമം മഠാധിപതി സുകുമാരാനന്ദസ്വാമി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.

More Citizen News - Thiruvananthapuram