പ്രകാശനം ചെയ്തു

Posted on: 06 Sep 2015



തിരുവനന്തപുരം: കെ.രാമന്‍പിള്ള എഴുതിയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവചരിത്രം 'കര്‍മധീരന്റെ കാല്‍പ്പാടുകള്‍' പ്രകാശനം ചെയ്തു. ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. കെ.അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ. സി.ജി.രാജഗോപാല്‍ പുസ്തകം സ്വീകരിച്ചു. പ്രൊഫ. ജി.എന്‍.പണിക്കര്‍, ഡോ. എം.ആര്‍.തമ്പാന്‍, കവയിത്രി നാസിവദൂദ്, കെ.രാമന്‍പിള്ള, തിരുമല സത്യദാസ്, എ.എസ്.മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram