വേളിയെ രാജ്യാന്തര ടൂറിസം കേന്ദ്രമാക്കാന്‍ നടപടി -മന്ത്രി ശിവകുമാര്‍

Posted on: 05 Sep 2015



തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമ്പോഴേക്കും, വേളിയെ രാജ്യാന്തര ടൂറിസം കേന്ദ്രമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ഇതിനായുള്ള, ബൃഹത് പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും, നടപടികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ടൂറിസംവകുപ്പ് മന്ത്രി എ.പി.അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ യോഗം വിളിച്ചുകൂട്ടുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം നിലവില്‍ വരുമ്പോഴേക്കും തിരുവനന്തപുരത്തെ ടൂറിസം- ഷോപ്പിങ് സാധ്യതകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും പദ്ധതി പ്രദേശവാസികള്‍ക്ക് ഏറേ ഗുണം ചെയ്യുമെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram