കെ.എസ്.ആര്.ടി.സി. സ്റ്റേഷന്മാസ്റ്റര് ഓഫീസ് വീണ്ടും തുറന്നു
Posted on: 05 Sep 2015
വെമ്പായം: അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് അടച്ചുപൂട്ടിയ വെമ്പായം കെ.എസ്.ആര്.ടി.സി. സ്റ്റേഷന്മാസ്റ്റര് ഓഫീസ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസ് തുറന്നതിലൂടെ നെടുമങ്ങാട് ഭാഗത്തേക്കും കല്ലറ പോത്തന്‍കോട് ഭാഗത്തേക്കും മറ്റുമുള്ള ബസ്സുകള്‍ സമയം പാലിക്കാന്‍ കഴിമെന്ന് അധികൃതര്‍ പറയുന്നു. സ്റ്റേഷന്മാസ്റ്റര് ഓഫീസ് നവീകരിച്ചതിലൂടെ ബസ്സ്റ്റാന്‍ഡും നവീകരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാണ് നവീകരണത്തിന് നേതൃത്വം നല്‍കിയത്. വര്‍ഷങ്ങളായി വെമ്പായത്തെ യാത്രക്കാര്‍ യാത്രാദുരിതം അനുഭവിക്കുകയാണ്. വിവിധ സ്ഥലത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സുരക്ഷിതമായി നില്ക്കാന് കഴിയാത്ത അവസ്ഥയ്ക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. സാമുഹ്യ വിരുദ്ധര്‍ കുറേക്കാലമായി ബസ്സ്റ്റാന്‍ഡിനുള്ളില്‍ രാത്രികാലങ്ങളില്‍ െചലവഴിക്കുകയും മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തിതിരുന്നതിനാല് ഇവിടം ഉപയോഗിക്കാന്‍ കഴിയാത്തനിലയായിരുന്നു. ഇതിനാണ് പരിഹാരമായാത്. വെമ്പായം നിവാസികളുടെ ഏറേ നാളത്തെ ആവശ്യമായ സ്റ്റേഷന്മാസ്റ്റര് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചതില്‍ മാണിക്കല്‍ പഞ്ചായത്ത് മെമ്പര്‍ പള്ളിക്കല്‍ നസീര്‍, സി.പി.എം. വെമ്പായം ബ്രാഞ്ച് സെക്രട്ടറി സന്തോഷ്, വെമ്പായം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ്.ആര്.വിജയന്, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് വേറ്റിനാട് ഉണ്ണി തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ചു .