ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍
Posted on: 05 Sep 2015
പോത്തന്‍കോട്: പോത്തന്‍കോട് മണ്ഡലം ബാലഗോകുലത്തിന്റെ ശോഭായാത്ര പ്ലാമൂട് നിന്നാരംഭിച്ച് കരൂര്‍ മഹാദേവമഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
നന്നാട്ടുകാവ് മണ്ഡലം ശോഭായാത്ര പന്തലക്കോട് ദേവിനഗറില്‍ നിന്നാരംഭിച്ച് തിട്ടയത്തുകോണം ഗുരുമന്ദിരത്തില്‍ സമാപിക്കും. വാവറഅമ്പലം മണ്ഡലം ശോഭായാത്ര കീഴാവൂര്‍ ധര്മശാസ്താക്ഷേത്രത്തില് നിന്നാരംഭിച്ച് ശ്രീനാരായണപുരം ശ്രീപരമേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും.
കോലിയക്കോട് മണ്ഡലം ശോഭായാത്ര കീഴാമലയ്ക്കല്‍ ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച് പൂലന്തറ ധര്‍മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. തുടിയാവൂര്‍ മണ്ഡലം ശോഭായാത്ര തുടിയാവൂര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കല്ലൂര്‍ മഠത്തില്‍ വേണുഗോപാല സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഇടവിളാകം ചെമ്പകകുന്ന് ഗോപാലകൃഷ്ണസ്വാമിക്ഷേത്ര ത്തില്‍ രാവിലെ 6ന് ഗണപതിഹോമം, 10ന് ചെമ്പ്പാല്പായസം. ശോഭായാത്രയും താലപ്പൊലിയും ഇടവിളാകം ഗുരുമന്ദിരത്തില്‍ നിന്നാരംഭിച്ച് ക്ഷേത്രത്തില്‍ സമാപിക്കും.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കരൂര്‍ ശ്രീമഹാദേവ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാവിലെ 9ന് പാല്‍പ്പായസ പൊങ്കാല.