എ.ടി.ഒ.യെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞുെവച്ചു

Posted on: 05 Sep 2015



കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ പൊതു ശൗചാലയം ഉപയോഗയോഗ്യം ആക്കണമെന്നും കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ എ.ടി.ഒ.യെ ഓഫീസില്‍ തടഞ്ഞുെവച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സമരം. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ടുദിവസത്തിനകം കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാമെന്ന് എ.ടി.ഒ. ഉറപ്പുനല്‍കി. ശൗചാലയം വൃത്തിയാക്കാന്‍ നടപടിയും ഉണ്ടാകും. ഇവ രേഖാമൂലം എഴുതി നല്‍കിയതിനാല്‍ സമരം പിന്‍വലിക്കുകയായിരുന്നു. ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് പണം അനുവദിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ഓഫീസില്‍ കത്ത് നല്‍കിയിട്ടുള്ളതായും എ.ടി.ഒ. അറിയിച്ചതായി സമരക്കാര്‍ പറഞ്ഞു. ബി.ജെ.പി. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഹരികുമാര്‍, കണ്ണന്‍, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram