ഓണാഘോഷം
Posted on: 05 Sep 2015
ആറ്റിങ്ങല്‍: ആലംകോട് ഉഷസ് റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ച് പച്ചക്കറിയും പായസവും അടങ്ങുന്ന സഞ്ചികള്‍ വിതരണം ചെയ്തു. ആറ്റിങ്ങല്‍ സി.ഐ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങല്‍: ടൗണ്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷം നടന്നു. പ്രസിഡന്റ് പ്രഭാകരന്‍നായര്‍, സെക്രട്ടറി ശങ്കരനാരായണപിള്ള, വനിതാസമാജം പ്രസിഡന്റ് ശാന്തമ്മ എന്നിവര്‍ നേതൃത്വം നല്കി. കലാകായിക മത്സരങ്ങളും പൂക്കളമത്സരവും നടന്നു.
താംബൂല ദേവപ്രശ്നം
ആറ്റിങ്ങല്‍: ചേമ്പ് പറമ്പില്‍ അപ്പൂപ്പന് തമ്പുരാന് ക്ഷേത്രത്തില്‍ 9 ന് രാവിലെ 9 ന് താംബൂല ദേവപ്രശ്നം നടക്കും.
ജില്ലാ ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
ആറ്റിങ്ങല്‍: ജില്ലാ ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ് 12 ന് തോന്നയ്ക്കല്‍ ഗവ. എച്ച്.എസ്.എസ്. മൈതാനത്ത് നടക്കും. 1998 ജനവരി ഒന്നിനുശേഷം ജനിച്ചവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: 9995563370.
വി.എച്ച്.എസ്.ഇ. ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ആറ്റിങ്ങല്‍: ഗവ. ബോയ്സ് വി.എച്ച്.എസ്.എസില്‍ ലൈവ് സ്റ്റോക് മാനേജ്മെന്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം 8 ന് രാവിലെ 11 ന്. വെറ്ററിനറി സയന്‍സില്‍ ബിരുദമോ വി. എച്ച്.എസ്.ഇ. യും ബി.എസ്സി. സുവോളജിയും ഉള്ളവര്‍ക്ക് പങ്കെടുക്കാം.