ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
Posted on: 05 Sep 2015
വെമ്പായം: നന്നാട്ടുകാവ് ഗവ.എല്‍.പി. സ്കൂളില്‍ നിര്‍മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പാലോട് രവി എം.എല്‍.എ. നിര്‍വഹിച്ചു. എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. വെമ്പായം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.ചിത്രലേഖ അധ്യക്ഷയായി. ബ്ലോക്ക് അംഗം എസ്.ലതാകുമാരി, പഞ്ചായത്തംഗങ്ങളായ നന്നാട്ടുകാവ് സലാവുദ്ദീന്‍, എസ്.ജഗന്നാഥപിള്ള, വി.ആര്.ചിത്ര, പി.ടി.എ. പ്രസി ഡന്റ് എ.ഉണ്ണികൃഷ്ണന് നായര്‍, ശശിധരന് നായര്‍, സതീശ്കുമാര്‍, പ്രഥമാധ്യാപിക അംബിക എന്നിവര്‍ സംസാരിച്ചു.