ശ്രീകൃഷ്ണജയന്തിക്ക് നാടൊരുങ്ങി; ഇന്ന് ശോഭായാത്ര
Posted on: 05 Sep 2015
ആറ്റിങ്ങല്‍: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും. കൂടാതെ ഉറിയടിയുള്പ്പെടെയുള്ള ആഘോഷങ്ങള്‍ക്കും ഒരുക്കം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഉണ്ണികൃഷ്ണന്റെയും ഗോപികമാരുടെയും വേഷം ധരിച്ച ബാലികാബാലന്മാര് അണിനിരക്കുന്ന ശോഭായാത്രകള്‍ കരകള്‍ക്ക് കാഴ്ചയുടെ നവ്യാനുഭവം പകരും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശോഭായാത്രകള്‍ കൂടാതെ മറ്റുചില സംഘടനകളും ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ആറ്റിങ്ങല്‍ വീരളം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 6ന് കലശപൂജ, 8ന് ലക്ഷാര്‍ച്ചന, വൈകീട്ട് 2.45ന് ഉറി ഊരുചുറ്റല്‍, 4ന് ഉറിയടി. രാത്രി 7ന് സംഗീത സദസ്സ്, 9.30ന് ഭജന, 12.30ന് വിശേഷാല്‍ അഭിഷേകം. 18 കേന്ദ്രങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ക്ഷേത്രത്തില്‍ സംഗമിക്കും. ശോഭായാത്രകളെ സ്വീകരിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ പറഞ്ഞു.
ആലംകോട് തൊട്ടിക്കല്ല് ബാലകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 7ന് സോപാനസംഗീതം, 8.15ന് ഗോമാതാപൂജ, 8.45ന് സമൂഹ പാല്‍പ്പായസ പൊങ്കാല, 9.15ന് അഷ്ടാഭിഷേകം, 11ന് അന്നദാനം, വൈകീട്ട് 5ന് ഉറിയടി, 6.30ന് താലപ്പൊലിയും വിളക്കും, 6.50ന് പായസസദ്യ, 12ന് വിശേഷാല്‍പൂജ, അഭിഷേകം. മേവര്‍ക്കല്‍ നിന്ന് തുടങ്ങുന്ന ശോഭായാത്ര പെരിങ്ങാവ് മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. പുതുകുന്ന് ശിവക്ഷേത്രത്തില്‍ നിന്നാണ് ശോഭായാത്ര തുടങ്ങുന്നത്. ശോഭായാത്ര സമാപിച്ചാലുടന്‍ ഉറിയടി.
ബാലഗോകുലം മുദാക്കല്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പൊയ്കമുക്ക്, ചെമ്പൂര് എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്ര നടക്കും. പഞ്ചിയമ്മ ക്ഷേത്രം, തിപ്പട്ടിയില്‍ ക്ഷേത്രം, പണ്ടാരവിളാകം ക്ഷേത്രം, കോട്ടയത്തുകോണം, മാടന്നട, ഇളമ്പ ഹൈസ്കൂള്‍, പൂവണത്തുംമൂട്, നവജ്യോതി നഗര്‍, മുട്ടോട്ടുകോണം മാടന്നട എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പൊയ്കമുക്കില്‍ ഒത്തുചേര്‍ന്ന് ആയിരവില്ലി ക്ഷേത്രത്തിലെത്തി സമാപിക്കും.
കട്ടിയാട് മാടന്നട, ചെമ്പൂര് ആയിരവില്ലി ക്ഷേത്രം, കുളത്തിന്‍കര ക്ഷേത്രം, വെള്ളായണിക്കല്‍ ക്ഷേത്രം, പച്ചയില്‍ അപ്പൂപ്പന്‍നട, പരമേശ്വരം ശ്രീകൃഷ്ണക്ഷേത്രം, അമുന്തിരത്ത് ക്ഷേത്രം, മുദാക്കല്‍ പാലം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ അമുന്തിരത്ത് ദേവീക്ഷേത്രത്തില്‍ സമാപിക്കും.